കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് സംബന്ധിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. രാവിലെ 11 മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും. വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഏകദേശ ധാരണ ഈ യോഗത്തിലുണ്ടായേക്കും. 

ഉച്ചക്ക് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടന അമ്മയുടേയും ഭാരവാഹികളുടെ സംയുക്ത യോഗം ചേരും. ഉല്ലാസം
സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.

 അതേസമയം വിലക്ക് നീക്കരുതെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഒരു വിഭാഗം. എന്തായാലും ഇന്ന് നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രേമികള്‍.

ഷെയ്ൻ വാക്ക് പാലിച്ചു, ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, ചിത്രം മാർച്ചിൽ റിലീസ്