'സാന്ത്വനം' സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചത്.
'കുടുംബവിളക്ക്' എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. സീരിയലിൽ നിന്ന് പിന്മാറിയ താരത്തിന്റെ വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളിയ അമൃത, മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
അമൃത പങ്കുവച്ച ഒരു ചിത്രമാണ് ഓണ്‍ലൈനില്‍ ഇപ്പോൾ ശ്രദ്ധനേടുന്നത്. 'സാന്ത്വനം' സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. മുൻ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേർന്നിട്ടുണ്ട്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശരിക്കും കല്യാണം കഴിഞ്ഞതാണോ എന്ന ചോദ്യവുമായി ചിലരും എത്തിയിട്ടുണ്ട്. സത്യത്തിൽ ഇവർ വിവാഹിതരായിട്ടില്ല. പുതിയ പരമ്പരയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണിതെന്നാണ് വിവരം.
View this post on Instagram
A post shared by ᴀᴍʀᴜᴛʜᴀ ɴᴀɪʀ💞😊(ᴀᴍᴍᴜᴛʏ😍) (@amruthanair_officiala>
ഷിയാസിന്റെ ആശംസയ്ക്ക് താഴെ 'നിങ്ങൾക്ക് ഇനിയും മതിയായില്ലേ' എന്ന ചോദ്യവുമായി അമൃത എത്തിയിട്ടുണ്ട്. തെറ്റിപോയതാണ്. ഹാപ്പി വെഡിങ് ആനിവേഴ്സറിയെന്ന് പറഞ്ഞ് ഷിയാസ് വീണ്ടും കമന്റ് ചെയ്തിട്ടുണ്ട്. ഉടനെ ഒരു ലൈവ് കൂടി വരേണ്ടി വരുമെന്ന് അമൃതയെ മെൻഷൻ ചെയ്‍ത് ചിലർ കുറിച്ചിട്ടുണ്ട്.
'ഡോ. റാം' എന്ന പരമ്പരയിലൂടെയാണ് അമൃത നായർ ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും 'കുടുംബവിളക്കാ'ണ് നടിക്ക് ജനപ്രീതി നൽകിയത്. ഒപ്പം സ്റ്റാർ മാജിക്കും നടിയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകാൻ ഏറെ സഹായിച്ചിട്ടുണ്ട്. നടി അമൃത സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ്.
Read More: 'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്
