'കട്ടുകളില്ലാതെ വിജയ്‍യുടെ ലിയോ കാണാനാകും', ഇതാ വമ്പൻ പ്രഖ്യാപനവുമായി വിതരണക്കാര്‍
വമ്പൻ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് അഹിംസാ എന്റര്‍ടെയ്‍ൻമെന്റ്സ്.

വിജയ് ആരാധകര്‍ ലിയോയുടെ ചുറ്റുമാണ്. ലിയോ വമ്പൻ റിലീസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിനകത്തും പുറത്തും അങ്ങനെ തന്നെ. യുകെയില്‍ ലിയോയുടെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ്.
നോ കട്ട് ലിയോ
യുകെയിലെ വിതരണം അഹിംസ എന്റര്‍ടെയ്‍ൻമെന്റ്‍സാണ്. യുകെ റിലീസില്‍ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഹിംസ എന്റര്‍ടെയ്ൻമെന്റ്സ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമില്‍ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവര്‍ക്ക് അവകാശമുണ്ട്. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം '12എ' പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റര്‍ടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോള്‍ ചിത്രത്തില്‍ ബ്ലര്‍ ചെയ്യുകയോ സെൻസര്‍ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.
ഇരുപത്തിനാല് മണിക്കൂര്‍ ഫാൻസ് ഷോ
ലിയോയ്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ ഫാൻസ് ഷോ കേരളത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് വിജയ് ഫാൻസായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ മാരത്തോണ്‍ ഷോകള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ ഷോ തുടങ്ങി 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ലിയോ പ്രദര്‍ശിപ്പിക്കുക. വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും താരത്തിന്റെ ആരാധകക്കൂട്ടായ്‍മയ്‍ക്ക് ആലോചനയുണ്ട്.
വിജയ്‍യുടെ നായികയായി വീണ്ടും തൃഷ
ലോകേഷ് കനകരാജിന്റെ നായകനായി വിജയ്‍യെത്തുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ് മേനോനും ഒരു കഥാപാത്രമായി എത്തുന്നു. സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, മിഷ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.
Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക