പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയില്‍ അഭിനയം തുടങ്ങിയ അനശ്വര രാജൻ സിനിമയില്‍ സജീവമാകുകയാണ്. ആദ്യരാത്രി എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള രസകരമായ കാര്യം പറയുകയാണ് അനശ്വര രാജൻ.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് ഞാൻ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓർക്കാറുണ്ട്.

അത് സിനിമയിൽ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാൻ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങൾ അണിഞ്ഞ് ഇങ്ങനെ നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നിൽക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

ആദ്യരാത്രി സിനിമയിൽ ഞാൻ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കിൽ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയുമാണ്. സത്യത്തിൽ നേരെചൊവ്വേ ശ്വാസം വിടാൻപോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തിൽ ഇനി അൽപം നിയന്ത്രണംവയ്ക്കണം- അനശ്വര രാജൻ പറയുന്നു.