അനശ്വര രാജൻ ചിത്രമായ 'സൂപ്പര്‍ ശരണ്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് യുവ നടി അനശ്വര രാജൻ (Anawara Rajan). 'ഉദാഹരണം സുജാത'യെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ നടി. ചുരുങ്ങിയ കാലത്തില്‍ തന്നെ ഹിറ്റുകളുടെ ഭാഗമാകാൻ അനശ്വര രാജനായി. അനശ്വര രാജൻ ചിത്രമായ 'സൂപ്പര്‍ ശരണ്യ'യുടെ (Super Sharanya) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ.

വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കും. അനശ്വര രാജൻ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍. സൗണ്ട് ഡിസൈന്‍ ചെയ്‍തിരിക്കുന്നത് കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്.