തമിഴകത്ത് ഏറ്റവും ആരാധകരുള്ള സംവിധായകൻ വെട്രിമാരന്റെ പുതിയ സിനിമയില്‍ നായകൻ സൂര്യയാണ്. വാടി വാസല്‍ എന്ന സിനിമയില്‍ സൂര്യയുടെ നായികയായി ആരാണ് എത്തുകയെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ആൻഡ്രിയ ജെര്‍മിയ ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. തമിഴ്‍നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയാണ് സിനിമ. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവല്‍ ആയിരിക്കും സിനിമയുടെ പ്രമേയമായി വരിക എന്നും വാര്‍ത്തയുണ്ട്.