സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ റോളിലെത്തുന്ന 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവീനോ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. വ്യക്തിപരമായി കാത്തിരിക്കുന്ന ചിത്രമാണിതെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കൗതുകമുണര്‍ത്തുന്ന കലാസൃഷ്ടിയാണെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

സൗബിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ബോളിവുഡില്‍ പരസ്യചിത്ര സംവിധായകനായി പേരെടുത്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം. പയ്യന്നൂര്‍ സ്വദേശിയാണ് രതീഷ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്. നവംബര്‍ എട്ടിന് തീയേറ്ററുകളിലെത്തും.