Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ വണ്‍ ഹിന്ദിയിലേക്ക്, നായകനാകാൻ അനില്‍ കപൂര്‍

മമ്മൂട്ടി നായകനായ വണ്‍ ഹിന്ദിയിലേക്ക്.

Anil Kapoor in hindi
Author
Kochi, First Published Jun 28, 2021, 5:20 PM IST

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു വണ്‍. കടയ്‍ക്കല്‍ ചന്ദ്രശേഖരൻ എന്ന കേരള മുഖ്യമന്ത്രിയായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്‍തു. ഇപോഴിതാ സിനിമയുടെ ഹിന്ദി റിമേക്കിനെ കുറിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.


ബോണി കപൂറാണ് സിനിമയുടെ ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്. സിനിമ 2022ഓടെയാകും ചിത്രീകരണം തുടങ്ങുക. ബോണി കപൂറിന്റെ സഹോദരനായ അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിക്കാത്ത  വാര്‍ത്തകള്‍ വരുന്നത്. മലയാളത്തില്‍ നിന്നുള്ള കഥയ്‍ക്ക് മാറ്റങ്ങള്‍ വരുത്തിയാകും ഹിന്ദിയില്‍ സിനിമ എടുക്കുക. ഹിന്ദിയിലേത് മാത്രമല്ല തമിഴ് ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലും ബോണി കപൂര്‍ തന്നെയാണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനില്‍ കപൂര്‍ ആയിരിക്കും ഹിന്ദി 'വണി'ല്‍ നായക വേഷത്തില്‍ എത്തുകയെന്ന് ചില സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്തോഷ് വിശ്വനാഥനാണ് വണ്‍ സംവിധാനം ചെയ്‍തത്. ബോബി- സഞ്‍ജയുടേതാണ് തിരക്കഥ. അഴിമതിക്കാരായ മന്ത്രിമാരെ തിരിച്ചുവിളിക്കുന്ന റീ കോള്‍ രീതിയാണ് സിനിമയില്‍ പറഞ്ഞത്. മമ്മൂട്ടിയുടെ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്‍മിയാണ് വണ്‍  നിര്‍മിച്ചത്. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്‍ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ,  സുരേഷ് കൃഷ്‍ണ, മാത്യു തോമസ്, ജയകൃഷ്‍ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്‍മി ബോബന്‍, , നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്‍ണ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഗോപി സുന്ദറാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios