അനില്‍ കപൂര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ തരംഗമാകുന്നു.
അനില്‍ കപൂര്‍ ആദ്യമായി ഹിന്ദി സിനിമയിലെത്തിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല ഏറെക്കാലും നായകനായി വിലസിയേക്കാവുന്ന താരമാണെന്ന്. എന്നാല്‍ കഠിനാദ്ധ്വാനത്താലും മികച്ച കഥാപാത്രങ്ങളാലും അനില്‍ കപൂര്‍ മുൻ നിര നായകനായി. മിസ്റ്റര്‍ ഇന്ത്യ, തേസാബ്, ബേട്ടാ, കര്‍മ, നോ എൻട്രി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടി. പ്രായം അറുപതിലധികം ആയെങ്കിലും ഇന്നും ഹിന്ദി സിനിമ ലോകം ആഘോഷിക്കുന്ന നടൻ തന്നെയാണ് അനില്‍ കപൂര്‍. അനില്‍ കപൂര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ തരംഗമാകുന്നു.
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് അനില്‍ കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചെറിയ കണ്ണുകള്‍, മെലിഞ്ഞ കൈകള്‍, ഒരുപാട് മുടി.. അതൊന്നും പരിഗണിക്കേണ്ട. കഠിനാദ്ധ്വാനവും ആത്മവിശ്വാസമുണ്ടെങ്കില്‍ അത്തരം ചിന്തകളൊക്കെ മാറ്റാൻ കഴിയും- ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.
