തെലുങ്കിൽ ദേവത എന്ന ഒരു സീരിയൽ ചെയ്‍തിരുന്നു.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സിനിമാ-സീരിയൽ താരം അനില ശ്രീകുമാര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി സീരിയലുകള്‍ ചെയ്തിട്ടുണ്ട് അനില. 33 വർഷമായി അഭിനയരംഗത്തുണ്ട് താരം. ഹരിഹരന്റെ സിനിമകളിലൂടെയായിരുന്നു അഭിനയത്തിലെ തുടക്കമെങ്കിലും പിന്നീട് സീരിയലുകളിൽ സജീവമാകുകയായിരുന്നു. ഒരു സീരിയലിൽ താരത്തിന്റെ മുറച്ചെറുക്കനായി അഭിനയിച്ച ശ്രീകുമാറിനെയാണ് അനില വിവാഹം ചെയ്‍തത്.
'ദീപനാളങ്ങള്‍ക്കു ചുറ്റും' എന്ന അനില അഭിനയിച്ച ആദ്യത്തെ സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ശ്രീകുമാർ ആയിരുന്നു. ഇരുവർക്കും രണ്ടു മക്കളും ഉണ്ട്. ഇപ്പോഴിതാ അനിലയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
കോവിഡ് കാലത്ത് തങ്ങൾക്ക് രക്ഷയായത് തമിഴ്, തെലുങ്കു സീരിയലുകളാണെന്ന് അനില പറയുന്നു. ''ഞാൻ മലയാളം സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് തമിഴിൽ അവസരം ലഭിക്കുന്നത്. ഭർത്താവിന്റെ സുഹൃത്തായിരുന്ന അരുൾ രാജ് ആണ് എന്നെ ആദ്യം തമിഴിലേക്ക് വിളിച്ചത്. 2017 ലാണ് ആദ്യത്തെ തമിഴ് സീരിയൽ ചെയ്യുന്നത്. 2017 ലെയും 2019 ലെയും വിജയ് ടിവി അവാർഡുകളും എനിക്ക് ലഭിച്ചിരുന്നു.
കോവിഡ് സമയത്ത് ഞങ്ങൾക്ക് സഹായമായത് തമിഴ്, തെലുങ്ക് സീരിയലുകളാണ്. അന്ന് മലയാളം സീരിയലുകൾ നിർത്തിവെച്ചിരുന്ന സമയം ഉണ്ടായിരുന്നു. അന്ന് ഞങ്ങളെ പിടിച്ചു നിർത്തിയത് തമിഴ്, തെലുങ്ക് സീരിയലുകളാണ്. എനിക്കൊരിക്കലും അത് മറക്കാൻ പറ്റില്ല. അവർ രണ്ടുകൈകളും നീട്ടി എന്നെ സ്വീകരിച്ചു. ഞാൻ പോസ്റ്റ് ചെയ്യുന്ന റീലുകളുടെ താഴെ ഇപ്പോഴും അവിടുത്തെ പ്രേക്ഷകർ കമന്റ് ചെയ്യാറുണ്ട്. തെലുങ്കിൽ ദേവത എന്ന ഒരു സീരിയൽ ചെയ്തിരുന്നു. ആ സമയത്ത് ദേവതയെപ്പോലെയാണ് അവിടുത്തെ പ്രേക്ഷകർ എന്നെ കണ്ടിരുന്നത്'', അനില ശ്രീകുമാർ പറഞ്ഞു.


