നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ
ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ഇരട്ട. ആദ്യമായി ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നിരവധി തമിഴ്- മലയാള സിനിമകളിൽ നായികയായി എത്തിയ അഞ്ജലി ആണ്.
നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളായിരിക്കും ഇരട്ടയിലേത് എന്ന് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഇതിനോടകം ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പൊലീസ് വേഷം കൂടി ആയിരിക്കും ഇരട്ടയിലേത്. 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.
ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഒ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്, മീഡിയ പ്ലാൻ ഒബ്സ്ക്യൂറ.
