അഞ്ജ‍ലി റാവുവിന്റെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

'സ്വാതി നക്ഷത്രം ചോതി', 'മിസിസ് ഹിറ്റ്‍ലർ' തുടങ്ങിയ സീരിയലുകളിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. വില്ലത്തി വേഷങ്ങളിലൂടെയുടെ സജീവമായ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ എന്നും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് അഞ്ജലി. ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ 'മിസിസ് ഹിറ്റ്‍ലര്‍' കുടുംബത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കുടുംബം എന്ന ക്യാപ്‌ഷനോടെയാണ് പരമ്പരയിലെ ഓരോരുത്തർക്കും ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെക്കുന്നത്. നായിക മേഘ്ന വിൻസന്റും നായകൻ അരുൺ രാഘവനുമെല്ലാം ചിത്രത്തിലുണ്ട്. ഹിറ്റായ 'മിസിസ് ഹിറ്റ്‍ലറി'ലെ അമ്മയുടെ പിറന്നാൾ ആഘോഷമാണ് എല്ലാവരും ചേർന്ന് നടത്തിയത്. പൊന്നമ്മ ബാബുവാണ് സീരിയില്‍ അമ്മ വേഷത്തിലെത്തുന്നത്. നിരവധി താരങ്ങളാൽ സമ്പന്നമാണ് 'മിസിസ് ഹിറ്റ്ലർ' പരമ്പര.

View post on Instagram

വിഷാദ രോഗത്തിന്റെ അവസ്ഥയിൽ സെറ്റിൽ മോശമായി പെരുമാറിയപ്പോൾ അരുൺ ഉൾപ്പെടെയുള്ളവരാണ് സഹായിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഭർത്താവിനോട് അവർ തന്നെ സംസാരിച്ച് ചികിത്സയ്ക്ക് അയക്കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. അവരെല്ലാം തനിക്ക് കുടുംബം പോലെയാണെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് തിരക്കിലായി പോയതിനാൽ ആവാം ഇങ്ങനൊരു അവസ്ഥയിലേക്ക് താൻ എത്തിയതെന്നാണ് അഞ്ജലി പറയുന്നത്.

മോഡലിങ്ങിലൂടെയാണ് അഞജലി കരിയര്‍ ആരംഭിക്കുന്നത്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നടി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ താരം സജീവമായി ഇടപെടുന്നു എന്നതിനാലും അഞ്‍ജലി റാവുവിന് ഒരുപാട് ആരാധകരുണ്ട്.

Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു