എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്നവർ തന്നെ പിന്തുണച്ചെന്നും അഞ്ജു വെളിപ്പെടുത്തി. Anju Jospeh

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവമായ അഞ്ജു സമൂഹംദായമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലപ്പോഴും അഞ്ജു ജോസഫ് അഭിമുഖങ്ങളിലും മറ്റും വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ അഭിമുഖത്തിനിടെ അഞ്ജു ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെറാപ്പിസ്റ്റിന്റെ അടുത്ത് നിന്നും കരഞ്ഞുകൊണ്ട് തിരിച്ചുവരുന്ന വഴി തന്റെ കാർ ഒരു സ്‌കൂട്ടറിൽ ഇടിച്ചെന്നും എന്നാൽ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീ ഇറങ്ങിവന്ന് തന്റെ മുഖത്തടിച്ചെന്നും അഞ്ജു ജോസഫ് പറയുന്നു. "കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു. അവർ സ്കൂട്ടറിൽ നിന്ന് വീണൊന്നുമില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു. ഇതിനിടെയാണ് അപകടം. ഞാൻ കാറിൽ നിന്ന് ഇറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്. ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്നു ആ സമയത്ത്. അഞ്ച് മണിക്കൂറോളം എന്റെ തെറാപ്പിസ്റ്റിന്റെ അടുത്ത് നിന്ന് കരഞ്ഞിട്ടാണ് വരുന്നത്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. അതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്." അഞ്ജു ജോസഫ് പറയുന്നു.

"അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായിപ്പോയി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി കൂടിനിന്നവർ. അപ്പോഴേക്കും അവർ വണ്ടി എടുത്തുപോയി. എനിക്ക് ആ വണ്ടിയുടെ നമ്പർ ഓർമയില്ല, ആ സ്ത്രീയുടെ മുഖം ഓർമയില്ല, ഒന്നും ഓർമയില്ല. അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാ‍ൻ കടന്നുപോയിട്ടുണ്ട്." അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലായിരുന്നു അഞ്ജു ജോസഫിന്റെ പ്രതികരണം.

YouTube video player