ബിഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. 

തിരുവനന്തപുരം: ബിഗ്‌ബോസിലൂടേയും ഏഷ്യാനെറ്റിലെ സീതാകല്ല്യാണത്തിലൂടേയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ അഭിനേതാവാണ് അനൂപ് കൃഷ്ണന്‍. ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെയാണ് പ്രേക്ഷകര്‍ക്ക് ജനപ്രിയനാകുന്നത്. സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണായാണ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിനെ ആരാധക പ്രിയനാക്കിയത്. 

ബിഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. അനൂപ് പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത്, അക്ഷയ് രാധാകൃഷ്ണന്‍ മുഖ്യ വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം. ടി.ജി രവി, പ്രശാന്ത് മുരളി, നന്ദന രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ എസ്.ഐ മുരളി എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനൂപ് എത്തുന്നത്. 

ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ ഒരുക്കിയത് ഫെബിന്‍ സിദ്ധാര്‍ത്ഥാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നാട്ടിലെ അമ്പലത്തില്‍ നടക്കുന്ന ഉത്സവവും, അതിനോടനുബന്ധമായി നടക്കുന്ന ബാലെയും, അതില്‍ചൊല്ലിയുള്ള ചില പ്രശ്‌നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയം.

നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി അനൂപിന്റെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 'ഭഗവാന്‍ ദാസന്റെ രാമരാജ്യ'ത്തോടൊപ്പം, അനൂപിന്റേതായി വരാനിരിക്കുന്ന 'ചന്ദ്രനും പോലീസും' എന്ന ചിത്രത്തിന്റെ പോസ്റ്ററും അനൂപ് പങ്കുവച്ചത് ആരാധകര്‍ക്ക് ചെറിയ കണ്‍ഫ്യൂഷന്‍ കൊടുത്തിട്ടുണ്ട്. ചന്ദ്രനും പൊലീസും എന്ന ചിത്രത്തിലും എസ്.ഐ വേഷത്തിലാണ് അനൂപുള്ളത്. 

ബിഗ്ബോസ് വീട്ടില്‍ 'സൂപ്പര്‍സ്റ്റാര്‍ നാദിറയുടെ' വിളയാട്ടം.!

"എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" അഖിലിനോട് ശോഭ; ബിഗ്ബോസ് വീട്ടുകാരെ അമ്പരപ്പിച്ച ശോഭയുടെ ആവശ്യം.!

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

YouTube video player