അനൂപ് മേനോൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് (Padma song).

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പദ്‍മ'. 'പദ്‍മ'യിലെ 'പവിഴ മന്ദാര' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്‍റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തില്‍ നായകൻ (Padma song).

സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗയിരുന്നു.

നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്നു. പ്രൊജക്ട് ഡിസൈനർ ബാദുഷ.

മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം ദുന്‍ദു രഞ്‍ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ 'കിംഗ് ഫിഷ്' ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്‍ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

Read More : 'പാരന്റ്‍സ് വഴക്കുപറഞ്ഞാല്‍ എങ്ങോട്ട് വരണമെന്ന് അറിയാലോ?', മറിയത്തിന് ആശംസകളുമായി നസ്രിയ

നടൻ ദുല്‍ഖറിന്റെ മകള്‍ മറിയ അമീറയുടെ ജന്മദിനമാണ് ഇന്ന്. മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്‍താണ് ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‍നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ് .

സന്തോഷ ജന്മദിനം എന്റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ എഴുതിയരിക്കുന്നു. ഞാൻ നിന്റെ കൂള്‍ മാമിയാണ്, അതുകൊണ്ട് നിന്റെ പാരന്റ്‍സുമായി പ്രശ്‍നമുണ്ടാകുമ്പോള്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ എന്നും നസ്രിയ എഴുതിയിരിക്കുന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നസ്രിയ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നദിയ മൊയ്‍തു തെലുങ്കില്‍ ഡബ്ബ് ചെയ്‍തതിരുന്നു. ഇതാദ്യമായിട്ടാണ് തെലുങ്ക് സിനിമയ്‍ക്ക് വേണ്ടി നദിയ മൊയ്‍തു ഡബ്ബ് ചെയ്യുന്നത്.