അനൂപ് മേനോന്‍ നായകനാവുന്ന 'വൈല്‍ഡ്' എന്ന പുതിയ സിനിമയുടെ ചിത്രീകരണം കൂര്‍ഗില്‍ പുരോഗമിക്കുന്നു. 

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വൈല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അടക്കമാണ് അനൂപ് മേനോന്‍ പ്രോജക്റ്റിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. പോസ്റ്ററില്‍ സൂചിപ്പിക്കുന്നത് പ്രകാരം സാറ സ്റ്റീഫന്‍ ആണ് ചിത്രത്തിലെ നായിക. അലി സഫര്‍ ആണ് സംവിധാനം. പോയിന്‍റ് ബ്ലാങ്ക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നു. കോണ്‍സെപ്റ്റ് പോസ്റ്റര്‍ എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്ററില്‍ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് അനൂപ് മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ കൂര്‍​ഗില്‍ പുരോ​ഗമിക്കുകയാണെന്നും അനൂപ് മേനോന്‍ അറിയിക്കുന്നു. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ഈ തനിനിറം എന്ന ചിത്രമാണ് അനൂപ് മേനോന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13 ന് ആണ് റിലീസ് ആയത്. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിച്ച ചിത്രത്തില്‍ നോബി, രമേശ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ പ്രഖ്യാപനം എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും എത്താതായപ്പോള്‍ ഇത് ഉപേക്ഷിച്ചു എന്ന തരത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു. "നന്നേ തുടക്ക ഘട്ടത്തിലാണ് ആ പ്രോജക്റ്റ്. അതിന്‍റെയൊരു കറക്റ്റ് പ്രൊഡക്ഷന്‍ വന്നാലേ അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ പറ്റൂ. അതിനകത്ത് ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷന്‍ വര്‍ക്ക് ആയില്ല. അങ്ങനെയൊരു സാങ്കേതിക പ്രശ്നം അതിനകത്ത് നിലവിലുണ്ട്. അത് കൂടുതലും എന്‍റെ ശാഠ്യമാണ്. ആ ശാഠ്യം ആ പടത്തിന്‍റെ നല്ലതിന് ആണെന്ന് എനിക്ക് തോന്നുന്നു. ലാലേട്ടനും പറയുന്നത് അതാണ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കറക്റ്റ് ആള് വരട്ടെ എന്ന്. അങ്ങനെയൊരു പ്രൊഡ്യൂസര്‍ വന്നാലേ ആ സിനിമ സംഭവിക്കൂ. അതിന് സമയമെടുക്കും”, അനൂപ് മേനോന്‍റെ വാക്കുകള്‍.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News