പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉപാധികളില്ലാത്ത സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രം
പ്രകൃതിയുടെയും മനുഷ്യന്റെയും ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്റെ കഥ പറയുകയാണ് അൻപ് എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ലൈഫ് ഓഫ് മാൻഗ്രോ എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം എസ്. ആൻഡ് എച്ച് ഫിലിംസ് നിർമ്മിക്കുന്നു. ചേറ്റുവ, ആലപ്പുഴ, മൺട്രോതുരുത്ത് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ അൻപ് ഡിസംബർ മാസം തീയറ്ററിലെത്തും.
ജാതിയുടെയും മതത്തിന്‍റെയും അതിരുകൾക്കപ്പുറം പ്രകൃതിയുടെയും മനുഷ്യന്റെയും അഗാധമായ സ്നേഹത്തിന്റെ കഥ പറയുന്ന അൻപ്, മലയാളത്തിൽ പുതിയൊരു പ്രമേയവുമായി കടന്നുവരുകയാണ്. മനുഷ്യന്റെ ശക്തി ശ്രോതസാണ് പ്രകൃതി. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യരില്ല. ലോകമെങ്ങും ചർച്ച ചെയ്യുന്ന ഈ പ്രമേയം ശക്തമായി അവതരിപ്പിക്കുകയാണ് അൻപ് എന്ന ചിത്രത്തിലൂടെ എൻ.എൻ. ബൈജു. എസ് ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭ നായർ, ഹംസ കൂറ്റനാട്, ഉമ്മർ പട്ടാമ്പി എന്നിവർ നിർമ്മിക്കുന്ന അൻപിന്‍റെ കഥ, തിരക്കഥ, സംവിധാനം - എൻ.എൻ. ബൈജു, കോ. പ്രൊഡ്യൂസർ - സിന്ധു വി. നായർ, ക്യാമറ - നിതിൻ തളിക്കുളം.
എഡിറ്റിംഗ് - ഡേവീസ് മാനുവൽ, ഗാനരചന - ടി.ബി.അജിത്ത്, സംഗീതം - ജോസി ആലപ്പുഴ, ടൈറ്റിൽ സോംഗ് രചന -ബൈജു വർഗീസ്, കല- രാജേഷ് ചിറപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ - സതീഷ് പൈങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ - റെജി കൊട്ടാരക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - ക്ലമന്റ് കുട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ - സന്ദീപ് ഗുരുവായൂർ, മാനേജർ - രതീഷ് ചെറുതുരുത്തി, ചമയം - ഷനീജ് ശിൽപ്പം, ടൈറ്റിൽ എ ഐ -റാംചന്ദ് പ്രശാന്ത്, സ്റ്റിൽ - പ്രബീഷ് വേലായുധൻ.
ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, റഫീക്ക് ചോക്ളി, ഐഷ്ബിൻ, സിന്ധു വി. നായർ, രഞ്ജിത്ത് സി.പി, എ.കെ.ബിജുരാജ്, ഷിഫിൻ ഫാത്തിമ, വികാസ് പഠിക്കൽ, അജിത് അമ്പലപ്പുഴ, ഹരിവെമ്പാൽ, വി.മോഹൻ, ബിജുരാജ് സുരേന്ദ്രൻ, ബ്ലസ്സൻ, വേണു അമ്പലപ്പുഴ എന്നിവർ അഭിനയിക്കുന്നു. പിആര്‍ഒ അയ്മനം സാജൻ.






