ബാലാജി തരണീധരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ബത്ത' ഒക്ടോബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

വിജയ് സേതുപതി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ബത്ത'. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഒക്ടോബർ 29 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബർ 1 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളി എത്തിയത്. വിജയ് സേതുപതിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം.

മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ബത്തയിലേതായി ആദ്യ ഗാനം പുറത്തുവന്നിരുന്നു. സായ് അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. കെ കെ നഗർ ഗാന ജീവ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.