കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എ സി പിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്. അൻസിബയുടെ മൊഴി 'ഹിയർ സേ' മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല. കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. അതേ സമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം. ഇന്നെങ്കിലും റിപ്പോര്‍ട്ട് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. അടിയന്തര എക്സിക്യൂട്ടിവ് യോഗം രാവിലെ ചേരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Kerala Budget 2026 | Asianet News Live | Malayalam Live News | Kerala News Updates | Breaking News