കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് ആന്തോളജി ചിത്രം നവരസ. കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് ഏതാനും സ്റ്റില്ലുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ നവരസയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഓഗസ്റ്റ് 6നാണ് ആന്തോളജി റിലീസ് ചെയ്യുന്നത്. ഡേറ്റ് അനൗൺസ്മെന്റ് ടീസര്‍ ഇന്ന് റിലീസ് ചെയ്തു. ചിത്രത്തില പ്രധാന കഥാപാത്രങ്ങള്‍ വിവിധ തരത്തിലുള്ള ഭാവങ്ങള്‍ അഭിനയിക്കുന്നതാണ് ടീസര്‍.

അതേസമയം, നവരസയിലെ പുതിയ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൂര്യയും നടി പ്രയാഗ മാര്‍ട്ടിനും ഒന്നിച്ചുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവരസയിലെ ഗൗതം മേനോന്‍ ചിത്രം ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ലാണ് സൂര്യയ്‌ക്കൊപ്പം പ്രയാഗയും അഭിനയിക്കുന്നത്. 

ചിത്രം നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. 

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. 

എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ​ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ​ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സം​ഗീതം ഒരുക്കും. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona