ആന്റണി വര്‍ഗീസിന്റെ ക്വിന്റല്‍ ഇടി, ഒടിടിയില്‍ കൊണ്ടല്‍ എവിടെ, എപ്പോള്‍?, അപ്‍ഡേറ്റ്
ആന്റണി വര്‍ഗീസിന്റെ കൊണ്ടല്‍ നിലവില്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ആന്റണി വര്‍ഗീസ് നായകനായി വന്ന ചിത്രമാണ് കൊണ്ടല്‍. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രമാണ് കൊണ്ടല്‍. മികച്ച പ്രതികരണമാണ് കൊണ്ടലിന് ലഭിക്കുന്നത്. തിയറ്ററിലെ കൊണ്ടലിനറെ പ്രദര്‍ശനം പൂര്‍ത്തിയായാല്‍ ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാകും കൊണ്ടല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ഒടിടിയില്‍ കൊണ്ടല്‍ പ്രദര്‍ശനം എപ്പോഴായിരിക്കും തുടങ്ങുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.
ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസാണ് കൊണ്ടലിന്റെ ബാനര്‍. ആര്‍ഡിഎക്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു.
ആന്റണി വർഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‍മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം ദീപക് ഡി മേനോൻ. കലാസംവിധാനം അരുൺ കൃഷ്‍ണ നിര്‍വഹിച്ച ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ്അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരുമാണ്.
Read More: ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക