ആന്റണി വര്‍ഗീസ് കഥയെഴുതുന്ന ചിത്രമാണ് 'ബ്രഷ്, ഒരു തേപ്പ് കഥ'.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ് (Antony Varghese). പെപ്പ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആന്റണി വര്‍ഗീസിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ വരാനുണ്ട്. യുവനിരയില്‍ ഏറെ പ്രതീക്ഷയുള്ള ഒരാളായിട്ടാണ് ആന്റണി വര്‍ഗീസ് വിലയിരുത്തപ്പെടുന്നതും. ആന്റണി വര്‍ഗീസ് കഥയെഴുതുന്ന ചിത്രത്തിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

View post on Instagram

ആന്റണി വര്‍ഗീസ് ഹ്രസ്വ ചിത്രത്തിന് വേണ്ടിയാണ് കഥയെഴുതുന്നത്. ബ്രഷ് എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. ഒരു തേപ്പ് കഥ എന്ന് ടാഗ്‍ലൈനുമുണ്ട്. ആല്‍ബി
പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പോള്‍ ആദം ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ആന്റണി വര്‍ഗീസിന്റേതായി മൂന്ന് ചിത്രങ്ങളാണ് ഇതുവരെയായി റിലീസ് ചെയ്‍തിട്ടുള്ളത്. അങ്കമാലി ഡയറീസും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും ജെല്ലിക്കെട്ടും. ജെല്ലിക്കട്ട് എന്ന തന്റെ ചിത്രവും ആന്റണിക്ക് ഏറെ പെരുമ നേടിക്കൊടുത്തിരുന്നു. റോയല്‍ എൻഫീല്‍ഡ്, കോയിൻ സീറോ, ബലിയാട് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ആന്റണി വര്‍ഗീസിന്റേതായി പ്രദര്‍ശനത്തിനെത്തി ഓണ്‍ലൈനില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്‍തിരുന്നു.