Asianet News MalayalamAsianet News Malayalam

ആന്റണി വര്‍ഗീസിന്റെ കൊണ്ടല്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്ത്, നിറഞ്ഞാടി ത്രസിപ്പിക്കുന്ന നായകൻ

ആന്റണി വര്‍ഗീസിന്റെ കൊണ്ടലിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്.

Antony Vargheses Kondal making video out hrk
Author
First Published Sep 19, 2024, 4:31 PM IST | Last Updated Sep 19, 2024, 4:31 PM IST

ആന്റണി വര്‍ഗീസ് നായകനായി വന്ന ചിത്രമാണ് കൊണ്ടല്‍. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രമാണ് കൊണ്ടല്‍. മികച്ച പ്രതികരണമാണ് കൊണ്ടലിന് ലഭിക്കുന്നത്. ആന്റണി വര്‍ഗീസിന്റെ കൊണ്ടലിന്റെ മെയ്‍ക്കിംഗ് വീഡിയോ ഗാനം പുറത്തുവിട്ടതും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ആന്റണി വര്‍ഗീസിന്റെ കൊണ്ടല്‍ സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സിനാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസാണ് കൊണ്ടലിന്റെ ബാനര്‍. ആര്‍ഡിഎക്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു.

ആന്റണി വർഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‍മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം ദീപക് ഡി മേനോൻ. കലാസംവിധാനം അരുൺ കൃഷ്‍ണ നിര്‍വഹിച്ച ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ്അമൽ കുമാർ,  ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരുമാണ്.

Read More: ഒരാഴ്‍ച കൊണ്ട് ഗതി മാറ്റി, തുടക്കം നിസ്സാരം, പിന്നീട് ഞെട്ടിക്കുന്ന തുകയും, ഇത് കിഷ്‍കിന്ധാ കാണ്ഡം ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios