മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തില്‍ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രിയങ്കരിയായ നടി. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ മലയാളത്തില്‍ നായികയാകുന്ന ചിത്രത്തെ കുറിച്ചാണ് വാര്‍ത്ത. അനുപമ പരമേശ്വരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ പേര് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആര്‍ജെ ഷാനാണ്. ഒരു ഹ്രസ്വ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം സൂചിപ്പിച്ചുള്ള പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും അനുപമ പരമേശ്വരന് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.  ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അഖില മിഥുൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ നായികയായത്.

അനുപമ പരമേശ്വരൻ മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.