ഭര്‍ത്താവ് വിരാട് കോലിയുടെയും മകള്‍ വാമികയുടെയും ഫോട്ടോ പങ്കുവെച്ച് അനുഷ്‍ക ശര്‍മ.
ഒട്ടേറെ ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍ക ശര്‍മയും (Anushka Sharma) വിരാട് കോലിയും (Virat Kohli). അനുഷ്‍കയുടെയും വിരാട് കോലിയുടെയും മകള്‍ വാമികയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അനുഷ്‍കയുടെ മകള്‍ വാമികയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുഷ്‍ക പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോയാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഹൃദയം മുഴുവൻ ഒരു ഫ്രെയിമില്‍ എന്നാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വാമികയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്‍തു.
അനുഷ്‍ക ശര്‍മയും വിരാട് കോലിയും തന്നെയായിരുന്നു മകള്‍ ജനിച്ച കാര്യം എല്ലാവരെയും അറിയിച്ചത്.
പാപ്പരാസികള്‍ അനുവാദമില്ലാതെ വാമികയുടെ ഫോട്ടോ എടുക്കുന്നതിന് എതിരെ വിരാട് കോലിയും അനുഷ്‍ക ശര്‍മയും രംഗത്ത് എത്തിയിരുന്നു. അനുഷ്‍ക ശര്‍മയും വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്. അനുഷ്‍കയ്‍ക്കും വിരാട് കോലിക്കും മകള്‍ വാമിക ജനിച്ചത് 2021ലാണ്. അനുഷ്‍കയുടെയും വിരാട് കോലിയുടെയും മകള്‍ വാമികയുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞ് വാമികയുടെ ഫോട്ടോ അനുഷ്‍കയുടെയും വിരാട് കോലിയുടെയും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
