ലോക സൗഹൃദ ദിനമാണ് ഇന്ന്. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു സൗഹൃദ ദിനം ആശംസിച്ച് നടി അനുഷ്‍ക ശര്‍മ രംഗത്ത് എത്തി.

ജീവിതത്തില്‍ നമ്മള്‍ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. അവരില്‍ ഓരോരുത്തര്‍ക്കും നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്കുണ്ട്. അറിഞ്ഞോ അറിയാതെയോ അവര്‍ നമ്മളില്‍ ഒരു അടയാളമിടും. ചിലര്‍ നമ്മളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തുടരും.  ചിലരെ നിങ്ങള്‍ സ്‍നേഹപൂര്‍വം ആലോചിക്കുകയും അവരുടെ ഓര്‍മകള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയും ചെയ്യും. പഴയ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പഴയ സുഹൃത്തുക്കള്‍ എല്ലാം അതാണ് ചെയ്യുന്നത്. ഇത് നമ്മുടെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ളതാണ്. ഒരുമിച്ച് വളര്‍ന്നവര്‍ക്കും ഇന്ന് നമ്മോടൊപ്പമുള്ളവര്‍ക്കുമെന്ന് അനുഷ്‍ക ശര്‍മ എഴുതുന്നു.