വേറിട്ട കഥാപാത്രങ്ങളായി എത്തി വെള്ളിത്തിരയില്‍ എത്തിയ ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ശര്‍മ്മ. ആദ്യമായി ഒരു പൊലീസ് വേഷത്തില്‍ എത്തിയിരിക്കുകയാണ് അനുഷ്‍ക ശര്‍മ്മ. സിനിമയില്‍ അല്ല പരസ്യ ചിത്രത്തിലാണ് അനുഷ്‍ക ശര്‍മ്മ പൊലീസ് വേഷത്തില്‍ എത്തിയിരിക്കുന്നത്. എന്തായാലും വീഡിയോ ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്.

സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്‍ക്ക് നിരവധി പേരാണ് കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്. അനുഷ്‍ക ശര്‍മ്മയുടെ കൂടെ സൂയ് ധാഗയില്‍ അഭിനയിച്ച വരുണ്‍ ധവാനും പ്രശംസയുമായി രംഗത്തി. ഒരു പരസ്യ ചിത്രത്തില്‍ ഒരു നായികയുടെ മികച്ച പെര്‍ഫോര്‍മൻസ് എന്നാണ് വരുണ്‍ ധവാൻ എഴുതിയിരിക്കുന്നത്. ഇനിയിപ്പോള്‍ സിനിമയിലും അനുഷ്‍ക ശര്‍മ്മ പൊലീസ് വേഷത്തിലെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.