അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം 'ഘാട്ടി' ജൂലൈ 11 ന് റിലീസ് ചെയ്യും. കൃഷ് ജഗർലമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ശക്തമായ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

കൊച്ചി: നീണ്ട കാത്തിരിപ്പിന് ഒടുവിൽ അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം 'ഘാട്ടി' എപ്പോൾ തീയറ്ററില്‍ എത്തും എന്ന ചോദ്യത്തിന് ഉത്തരമായി. നേരത്തെ 2025 ഏപ്രിൽ 18 ന് റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്ന ചിത്രം അനിശ്ചിതമായി നീട്ടിവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പുറത്തുവിട്ടത്. ജൂലൈ 11നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത 'ഘാട്ടി'യിൽ അനുഷ്ക ശക്തമായ ഒരു പ്രധാന വേഷത്തിൽ എത്തുന്നു വിക്രം പ്രഭു ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്.

തെലുങ്കിലെ മുൻനിര നിർമ്മാണ കമ്പനികളായ യുവി ക്രിയേഷൻസും ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശക്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. വിദ്യാ സാഗർ ചിത്രത്തിന് സംഗീതം നല്‍കുന്നു.

ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തിയിരുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.

View post on Instagram

അതേ സമയം മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്.