തിയറ്ററില്‍ ക്ലിക്കായിരുന്നില്ല അനുഷ്‌ക ഷെട്ടി സിനിമ ഘാട്ടി.
അനുഷ്‍ക ഷെട്ടി നായികയായി വന്ന ചിത്രമാണ് ഘാട്ടി.ഘാട്ടി നായികാ പ്രാധാന്യമുള്ള ഒരു ചിത്രം ആണ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ ചിത്രമായിട്ടും കളക്ഷനില്‍ നിരാശയാണ് ഫലം. ഇന്ത്യയില്‍ മാത്രം നെറ്റ് 7 കോടി മാത്രമാണ് ഘാട്ടിക്ക് ആകെ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയറ്ററുകളില്‍ മോശം പ്രകടനം നടത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍എത്തിയിരിക്കുകയാണ്.
അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കിയത്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ട്രെയിലറടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ വൻ ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് അഭിപ്രായങ്ങളും. എന്നാല്‍ ആ അഭിപ്രായങ്ങള്‍ ചിത്രത്തെ തിയറ്ററില്‍ തുണച്ചില്ല. സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. അനുഷ്‍ക ഷെട്ടി നായികയായി വേഷമിട്ട ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിച്ചിരിക്കുന്നത്.
അനുഷ്‍ക ഷെട്ടി നായികയായ ഹിറ്റ് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്സ് ഓഫീസില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്‍ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. അനുഷ്‍ക ഷെട്ടി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ് നിര്‍വഹിച്ചത്. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ സംഗീതം രാധനും നിര്‍വഹിച്ചപ്പോള്‍ ഗാനങ്ങളും ഹിറ്റായി മാറി.
