അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാനാകാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തെലുങ്കിലും തമിഴിലുമായിട്ടാണ് ഒരേസമയം ഒരുക്കിയിരിക്കുന്നത്. ചിത്രം മലയാളത്തിലും മൊഴി മാറ്റിയെത്തുമെന്നതാണ് താരത്തിന്റെ മലയാളി ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത.

ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഹിന്ദിയിലും ഇംഗ്ലീഷിലും മൊഴി മാറ്റി എത്തും. മാധവനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മാധവൻ സംഗീതഞ്ജനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാൻ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്. കൊന വെങ്കട് ഗോപി മോഹൻ, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.