ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ  ഫോട്ടോഷൂട്ട് നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയ നായിക അനുശ്രീയാണ്. ബ്ലാക്ക് മിനി ഡ്രസ്സില്‍ സ്റ്റൈലന്‍ ലുക്കിലാണ് അനുശ്രീയുടെ ഫോട്ടോഷൂട്ട്. 

അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ നടത്തിയ ഫോട്ടോഷൂട്ട് എന്ന് അനുശ്രീ തന്നെ പറയുന്നു. 

'ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി , ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍ , ബാക്ക്ഗ്രൌണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന്‍ അനൂപ് , അസിസ്റ്റന്‍റ് ചേട്ടത്തിയമ്മ , പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി'- എന്നാണ് താരം ഫോട്ടോകള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.