'നിതം ഒരു വാന'മാണ് അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

മലയാളത്തിന്റ പ്രിയ താരങ്ങളില്‍ ഒരാളാണ് അപര്‍ണ ബാലമുരളി. അപര്‍ണ ബാലമുരളിക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിയലെ മുൻനിര സര്‍ക്കാര് സേവന ദാതാക്കളായ ഇസിഎഒ ഇഖ്‍ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അപര്‍ണ ബാലമുരളി ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി. സൂരരൈ പൊട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച താരമാണ് അപര്‍ണ ബാലമുരളി.

അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിതം ഒരു വാനം' ആണ്. രാ കാര്‍ത്തികാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. അശോക് സെല്‍വൻ ആണ് ചിത്രത്തില്‍ നായകനായത്. റിതു വര്‍മ്മയും ശിവാത്മികയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം 'ഇനി ഉത്തരം' ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. 'ഇനി ഉത്തരം' സിനിമയുടെ പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി വടക്കേവീട് എന്നിവരുമായിരുന്നു.

Read More: 'ഗോള്‍ഡ്' എത്തുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്