ഭര്‍ത്താവ് ജീവയ്‍ക്ക് ഒരുപാട് ആരാധികമാരുണ്ടെന്നാണ് അപര്‍ണ അഭിമുഖത്തില്‍ പറയുന്നത്.

മിനി സ്‌ക്രീനിലും സിനിമയിലും ആങ്കറിംഗിലും ഒരേപോലെ കൈവച്ച, കഴിവ് തെളിയിച്ച താരമാണ് ജീവ ജോസഫ്. ആങ്കറിംഗിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറാന്‍ കഴിഞ്ഞ അപര്‍ണ്ണ തോമസ്സാണ് ജിവയുടെ ജീവിത സഖി. സോഷ്യല്‍ മീഡിയയിലും മിനി സ്‌ക്രീനിലും ഇരുവരും എപ്പോഴും സജീവമാണ്. ഇരുവരുടേയും അവതരണ ശൈലിയും ഹാസ്യവുമെല്ലാം ആരാധകര്‍ ഏറെ ഇഷ്‍ടവുമാണ്.

യൂട്യൂബ് വ്‌ലോഗിംങിലൂടെ നിറഞ്ഞുനിന്നിരുന്ന ഇരുവരും ഇപ്പോള്‍ വ്‌ലോഗിംങില്‍ ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുമുന്നേ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഇരുവരുടേയും അഭിമുഖം തരംഗമാണ്. ആ അഭിമുഖത്തിന്റെ വീഡിയുടെ ക്ലിപ്പിംഗുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയില്‍ അപര്‍ണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ജീവയ്ക്ക് ഇപ്പോഴും ഒരുപാട് ആരാധികമാരുണ്ട്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. വിവാഹത്തിന് മുന്നേ ഒരുപാട് മെസേജുകള്‍ വരികയും, ഞാന്‍ മറുപടി കൊടുക്കുകയുമെല്ലാം ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല,പക്ഷെ ജീവയ്ക്ക് ഇപ്പോഴും ആരാധികമാരുണ്ട് എന്നതാണ് സത്യം.

വര്‍ക്ക് ഇഷ്‍ടമായെന്നും, താന്‍ കട്ട ഫാനാണ് എന്നെല്ലാം പറഞ്ഞുള്ള മെസേജുകള്‍ ഇപ്പോഴും കാണാറുണ്ട്. ഫുള്‍ടൈം ജീവയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണുമ്പോള്‍ ആളുകള്‍ കരുതുന്നത് ഞങ്ങള്‍ വലിയ സ്‌നേഹത്തിലാണ് അതുകൊണ്ട് അവര്‍ക്ക് മെസേജ് ഒന്നും അയക്കണ്ട എന്നായിരിക്കും, എന്നാല്‍ അതല്ല സത്യം, നിങ്ങള്‍ ജീവയ്ക്ക് അയക്കുന്ന പോലെയുള്ള മെസേജുകള്‍ എനിക്കും അയക്കൂ.മെസേജ് കിട്ടാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്.. മെസേജ് അയച്ചാല്‍ ഞാനും റിപ്ലേ തരാം' എന്നാണ് വീഡിയോയില്‍ അപര്‍ണ പറയുന്നത്. ഇക്കാര്യത്തില്‍ ജീവയും അപര്‍ണ്ണയെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപര്‍ണയുടെ ഇംഗ്ലീഷ് മനസ്സിലാകാത്തതുകൊണ്ടാണ് അപര്‍ണ്ണയ്ക്ക് മെസേജ് അയക്കാത്തതെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. ജീവച്ചേട്ടന്‍ ഫുള്‍ടൈം വര്‍ക്കുമായി ആക്ടീവായതോണ്ടാണ് മെസേജ് കിട്ടുന്നതെന്നും, നല്ല വര്‍ക്കുകള്‍ വരുമ്പോള്‍ ആരാധകരുടെ അന്വേഷണങ്ങളും കൂടുമെന്നാണ് പലരും പറയുന്നത്.

Read More: 'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്