അപര്‍ണയും ജീവയും ഒന്നിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ഭര്‍ത്താവ് ജീവയും. സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കാറുണ്ട് ജീവയും അപര്‍ണയും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍. പരസ്‍പരം കളിയാക്കിയും സ്‌നേഹിച്ചുമൊക്കെ നടക്കുന്ന ഇരുവരും പലര്‍ക്കും മാതൃകാദമ്പതിമാരാണ്. വെറൈറ്റി മീഡിയയിലെ ഗെയിം സെക്ഷൻ അടിപൊളിയാക്കിയിരിക്കുകയാണ് ഇരുവരും.

പറയാതെ പോയ പ്രണയം ഉണ്ടോ എന്ന ചോദ്യത്തിന് അപര്‍ണയ്ക്ക് അങ്ങിനെയൊന്നില്ല. ജീവയ്ക്ക് കോളേജ് പഠനകാലത്ത് ഒരു പ്രണയം അങ്ങിനെ ഉണ്ടായിട്ടുണ്ട്. അതില്‍ പക്ഷെ പിന്നീട് നിരാശയൊന്നും തോന്നിയിട്ടില്ല. കൂടെ ജോലി ചെയ്‍ത ആളോട് പ്രണയം തോന്നിയോ എന്ന ചോദ്യത്തിന്, അപര്‍ണയെ ചൂണ്ടി കാണിക്കുകയായിരുന്നു ജീവ. കിരണ്‍ ടിവിയില്‍ ഒരുമിച്ച് ജോലി ചെയ്‍തപ്പോള്‍ തുടങ്ങിയ പ്രണയമാണ് ഇരുവരെയും ജീവിതത്തില്‍ ഒരുമിപ്പിച്ചത്. അതല്ലാതെ കൂടെ ജോലി ചെയ്‍ത ചില താരങ്ങളോട് ക്രഷ് തോന്നിയിട്ടുണ്ട് എന്ന് അപര്‍ണയും ജീവയും പറയുന്നു.

ഡേറ്റിങ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് രണ്ട് പേരും അതെ എന്ന് മറുപടി നല്‍കി. പല്ല് തേക്കാതെ ഭക്ഷണം കഴിച്ചുപോയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ജീവയുടെയും അപര്‍ണയുടെയും വിചിത്രമായ മറുപടി. സ്ഥിരമായി പല്ല് തേക്കാതെ ഭക്ഷണം കഴിക്കുന്ന ആളാണത്രെ അപര്‍ണ. അത് അഭിമാനത്തോടെ പറയുന്നതിലും യാതൊരു മടിയും ഇല്ല. അതുകൊണ്ട് ആരോഗ്യപരമായി യാതൊരു പ്രശ്‌നവും ഉണ്ടാവില്ല എന്നാണ്. എന്തായാലും ചത്ത് പോവില്ലല്ലോ എന്നാണ് അപര്‍ണ പറയുന്നത്.

മനപൂര്‍വ്വം ജീവയുടെ ബ്രഷ് എടുത്ത് പല്ല് തേക്കുന്ന ശീലവും അപര്‍ണയ്ക്ക് ഉണ്ടത്രെ. കുളിക്കാന്‍ കയറുമ്പോള്‍ അവിടെ അപര്‍ണയുടെ ബ്രഷ് കണ്ടില്ല എങ്കില്‍, ജീവയുടെ ബ്രഷ് ആണ് കാണുന്നത് എങ്കില്‍ പിന്നെ മുറിയില്‍ പോയി തന്റെ ബ്രഷ് എടുത്ത് വരാനുള്ള മടി കാരണം ജീവയുടെ ബ്രഷ് എടുത്ത് പല്ല് തേക്കും. ജീവയ്ക്ക് പൊതുവെ ബ്രഷ് മാറി ഉപയോഗിക്കുന്ന ശീലം ഇല്ല എങ്കിലും, അപര്‍ണ ഉപയോഗിച്ച തന്റെ ബ്രഷ് വീണ്ടും ഉപയോഗിക്കാറുണ്ട് എന്ന് ജീവ പറയുന്നു.

Read More: 'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്‍തു