Asianet News MalayalamAsianet News Malayalam

"പേരു കേട്ട സുമ്മ അതറതില്ലെ"; ആടു ജീവിതത്തിന് സംഗീതം ചെയ്യാന്‍ റഹ്മാന് പുറമേ സമീപിച്ചത് ഈ വ്യക്തിയെ

അതേ സമയം ഈ സിനിമയുടെ സംഗീതം സംബന്ധിച്ച് പൃഥ്വിരാജ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Apart from Rahman Hans Zimmer was approached to make music for aadujeevitham vvk
Author
First Published Mar 21, 2024, 12:16 PM IST

ചെന്നൈ: വര്‍ഷങ്ങളായുള്ള പ്രയത്നമാണ് പൃഥ്വിരാജ് ആടുജീവിതം സിനിമയ്‍ക്കായി നടത്തിയത്. മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് ആയി പൃഥ്വിരാജ് ആണ് എത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ചിത്രത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

അതേ സമയം ഈ സിനിമയുടെ സംഗീതം സംബന്ധിച്ച് പൃഥ്വിരാജ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്‍റെ ആദ്യ ചര്‍ച്ചയില്‍ തന്നെ ചിത്രത്തിന് സംഗീതം ചെയ്യാന്‍ രണ്ട് പേരുകളാണ് പരിഗണിച്ചത് എന്നാണ്  പൃഥ്വിരാജ്  പറയുന്നത്. ഒന്ന് സ്വഭാവികമായി റഹ്മാനാണ്. രണ്ടാമത്തെ പേര് മറ്റൊരു ഒസ്കാര്‍ ജേതാവായ ഹാൻസ് സിമ്മര്‍ ആയിരുന്നു. 

Apart from Rahman Hans Zimmer was approached to make music for aadujeevitham vvk

ഇതില്‍ രണ്ടുപേര്‍ക്കും മെയില്‍ അയച്ചെന്നും. അതില്‍ ആദ്യം മറുപടി വന്നത് ഹാൻസ് സിമ്മറില്‍ നിന്നാണെന്നും പൃഥ്വി പറയുന്നു. പരിഗണിക്കാം എന്നോ മറ്റോ ആണ് അതിന്‍റെ നടപടി ക്രമങ്ങളൊക്കെ പറഞ്ഞ് ഹാന്‍സ് സിമ്മറിന്‍റെ ഏതോ മനേജറില്‍ നിന്നും മറുപടി എത്തിയത്. എന്നാല്‍ പിന്നാലെ റഹ്മാന്‍ സാറിനെ ലഭിച്ചു. 

 ജർമ്മൻ വംശജനായ അമേരിക്കൻചലച്ചിത്രസംഗീതസംവിധായകനാണ് ഹാൻസ് സിമ്മര്‍. രണ്ട് ഓസ്കാര്‍ അവാര്‍ഡുകളും നാല് ഗ്രാമി അവാര്‍ഡും ഇദ്ദേഹം നേടിയിട്ടുണ്ട്. ക്രിസ്റ്റഫർ നോളൻ , റിഡ്‌ലി സ്കോട്ട് , റോൺ ഹോവാർഡ് , ഗോർ വെർബിൻസ്കി , മൈക്കൽ ബേ , ഗൈ റിച്ചി , ഡെനിസ് വില്ലെന്യൂവ് എന്നീ പ്രശസ്ത സംവിധായകരുടെ ഇഷ്ട സംഗീത സംവിധായകനാണ് ഹാൻസ് സിമ്മര്‍. 

1995ല്‍ ദി ലയൺ കിംഗിനും, 2022ല്‍ ഡ്യൂൺ എന്ന ചിത്രത്തിനും മികച്ച സംഗീത സംവിധായകനുള്ള ഒസ്കാര്‍ ഇദ്ദേഹത്തെ തേടി എത്തി. ഗ്ലാഡിയേറ്റർ, ഡ്യൂൺ പാർട്ട് 1&2, ബ്ലേഡ് റണ്ണർ, ദി ലയൺ കിംഗ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ഡാവിഞ്ചി കോഡ് ഇന്റർസ്റ്റെല്ലാർ, ഇൻസെപ്ഷൻ, ഡാർക്ക് നൈറ്റ് ട്രിലജി തുടങ്ങിയവയില്‍ എല്ലാം ഹാന്‍ സിമ്മറിന്‍റെ വര്‍ക്കുണ്ട്. 

'ചോളി കേ പീച്ചേ'യുമായി 'ക്രൂ' ആടിതകര്‍ത്ത് കരീന കപൂർ; വീഡിയോ പുറത്ത്.!

'ചക്കപ്പഴം ലൊക്കേഷനിൽ പാമ്പ് കേറി പേടിച്ചോടി താരങ്ങൾ': പക്ഷെ പിന്നെയാണ് ട്വിസ്റ്റ്.!
 

Latest Videos
Follow Us:
Download App:
  • android
  • ios