ചക്കപ്പഴം ലൊക്കേഷനിൽ പാമ്പ് കേറിയാൽ എന്ന തമ്പ്നെയിലോടെയാണ് താരത്തിൻറെ വീഡിയോ. പ്രാങ്ക് വീഡിയോയാണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. 

കൊച്ചി: മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. തന്റെ സ്വാഭാവികമായ അഭിനയം കൊണ്ടും തമാശ അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും ശ്രുതി വളരെ പെട്ടെന്നു തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സ്വന്തമായി യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന താരത്തിൻറെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ബിഹൈൻഡ് ദ സീൻസുമെല്ലാം വൈറലായി മാറാറുണ്ട്. ചക്കപ്പഴം ലൊക്കേഷനിലെ ഓരോ കാര്യങ്ങളും പ്രേക്ഷകർ അറിയുന്നതും ശ്രുതിയുടെ ചാനലിലൂടെയാണ്. ഇപ്പോഴിതാ, താരത്തിൻറെ ഏറ്റവും പുതിയ പ്രാങ്ക് വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. 

ചക്കപ്പഴം ലൊക്കേഷനിൽ പാമ്പ് കേറിയാൽ എന്ന തമ്പ്നെയിലോടെയാണ് താരത്തിൻറെ വീഡിയോ. പ്രാങ്ക് വീഡിയോയാണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ഒരു പ്ലാസ്റ്റിക് പാമ്പിനെയുമായാണ് ഇറങ്ങിയിരിക്കുന്നത്.എല്ലാവരുടെയും അടുത്ത് നിന്ന് അൽപം മാറി നിന്ന് ഓരോരുത്തരെ വിളിച്ചാണ് പണി ഒപ്പിക്കുന്നത്.

എൻറെ ചാനലിലെ വ്ലോഗാണ്, നറുക്കിട്ട് തെരഞ്ഞെടുത്ത രണ്ട് പേർക്ക് സമ്മാനം കൊടുക്കുകയാണ്, നീയാണ് ആ ഭാഗ്യശാലി എന്ന് പറഞ്ഞാണ് എത്തുന്നവരെ താരം വിശ്വസിപ്പിക്കുന്നത്. ചിലർ സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോൾ മറ്റു ചിലർ വെല്ലോ പാമ്പോ പഴുതാരയോ ആയിരിക്കുമെന്ന് പറയുന്നുണ്ട്. ശ്രുതിയുടെ സ്വഭാവമായതുകൊണ്ട് പറയാൻ പറ്റില്ലെന്നാണ് പറയുന്നത്. 

അതല്ല വിലകൂടിയ സമ്മാനമാണ് കണ്ണടച്ച് കൈനീട്ട് എന്നു പറയുമ്പോൾ അവരത് ചെയ്യും. കൈയിലേക്ക് കിട്ടിയത് പാമ്പാണെന്ന് അറിയുമ്പോഴുള്ള ഭാവവും പേടിയുമാണ് ഏറ്റവും രസം. രണ്ട് പേരെയെങ്കിലും പറ്റിക്കാൻ പറ്റൂവെന്ന് വിചാരിച്ചെങ്കിലും കുറെ പേർ പേടിക്കുന്നതായും കാണാം. വളരെ രസകരമായ വീഡിയോ ചക്കപ്പഴം ആരാധകരെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.

സീരിയല്‍ അഭിനയത്തിന് പുറമെ ആര്‍ജെ ആയും ശ്രുതി സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിലും സജീവമായി മാറുകയാണ് ശ്രുതി രജനികാന്ത്.

YouTube video player

'ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും' സല്‍മാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനോട് പറഞ്ഞത്.!

തിരക്കിലായിട്ടും ബ്ലെസിയോട് 'യെസ്' പറയാതിരിക്കാന്‍ പറ്റില്ലായിരുന്നു; പൃഥ്വിയോട് എആര്‍ റഹ്മാന്‍