ഹോമിന്റെ സംവിധായകൻ റോജിന്‍ തോമസിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ അഭിനന്ദനം. 

ന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹോം'. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹോമിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ്. ഹോമിന്റെ സംവിധായകൻ റോജിന്‍ തോമസിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ അഭിനന്ദനം.

'ഗുഡ് ഈവനിംഗ് ബ്രദർ, ഇത് സംവിധായകൻ മുരുഗദോസാണ്. ഹോം കണ്ടു. അസാധ്യ സിനിമ. അതിനന്ദനങ്ങൾ', എന്നാണ് മുരുഗദോസ് കുറിച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona