Asianet News MalayalamAsianet News Malayalam

ലിയോ കോപ്പിയോ?, പുതിയ പോസ്റ്ററുകള്‍ക്കെതിരെ ആരോപണം, സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്ന ചില സിനിമകള്‍

പോസ്റ്ററുകള്‍ പങ്കുവെച്ചാണ് പുതിയ ആരോപണം.

 

Are Vijay starrer new film Loe poster copied Social Media pointed out hrk
Author
First Published Sep 21, 2023, 9:30 AM IST

ആവേശം നിറയ്‍ക്കുകയാണ് വിജയ്‍യുടെ ലിയോ. റിലീസടുക്കുന്തോറും പുത്തൻ അപ്‍ഡേറ്റുകളുമായി വിജയ്‍യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ലിയോയുടെ പോസ്റ്ററുകള്‍ക്കെതിരെ ആരോപണം വന്നിരിക്കുകയാണ്.

ലിയോയുടെ പുതിയ പോസ്റ്ററുകള്‍ ഹോളിവുഡ് സിനിമകളുടെ കോപ്പിയാണെന്നാണ് സാമൂഹ്യ മാധ്യത്തില്‍ ചിലര്‍ ആരോപിക്കുന്നു.  ഹാനസ് പീറ്റര്‍ മോളണ്ടിന്റെ സംവിധാനത്തിലുള്ള ചിത്രമായ കോള്‍ഡ് പെര്‍സ്യൂട്ടിന്റെ പോസ്റ്ററിന് സമാനമാണ് ലിയോയുടെ ഒരു പോസ്റ്റര്‍ എന്നാണ് ആരോപണം.  മറ്റൊരു പോസ്റ്റര്‍ ആയുധം എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും ചിലര്‍ സാമൂഹ്യ മാധ്യമത്തില്‍ ആരോപിക്കുന്നു.

Are Vijay starrer new film Loe poster copied Social Media pointed out hrk

ലിയോയില്‍ വിജയ്‍യുടെ നായക കഥാപാത്രം എന്തായാരിക്കും എന്ന് നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളില്‍ നിന്നുള്ള കഥാപാത്രത്തിന്റെ സൂചനകളില്‍ നിന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത് മാഫിയാ തലവനായിരിക്കും ലിയോയില്‍ വിജയ്‍യുടെ കഥാപാത്രം എന്നാണ്. അര്‍ജുൻ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആന്റണി ദാസ് ആണ് എന്ന് നേരത്തെ വ്യക്തമായിരുന്നു. ഗൗതം വാസുദവ് മേനോൻ വിജയ്‍യുടെ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറാകും എന്നും ലിയോയുടെ സെറ്റില്‍ നിന്ന് ഒരു ഫോട്ടോ ലീക്കായതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Are Vijay starrer new film Loe poster copied Social Media pointed out hrk

വിജയ്‍യുടെ നായികയായി ലിയോയിലെത്തുന്നത് തൃഷയാണ്. തൃഷ വിജയ്‍യുടെ നായികയാകുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്ന ഒരു പ്രത്യകതയുമുണ്ട്. മലയാളത്തില്‍ നിന്ന് ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മനോബാല, മിസ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ടാകും.

Read More: 'തല്ല് കേസ്' ചര്‍ച്ചയായി, മാസ്റ്റര്‍പീസ് ഒടിടി റിലീസിന്, ചിരിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം നിത്യാ മേനനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios