'ദളപതി 67'നെ കുറിച്ചുള്ള ഓരോ വാര്‍ത്തയ്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ദളപതി 67'നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചെന്നൈ: ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതു തന്നെയാണ് വിജയ് ആരാധകരെ ഈ ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
'ദളപതി 67'നെ കുറിച്ചുള്ള ഓരോ വാര്‍ത്തയ്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ദളപതി 67'നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആക്ഷൻ കിംഗ് അർജുൻ 'തലപതി 67' ൽ വില്ലനായി അഭിനയിക്കുന്നുവെന്ന് നേരത്തെ ചര്‍ച്ചയായ വിഷയമാണ്. വിജയ്‌ക്കൊപ്പമുള്ള അർജുന്‍റെ ആദ്യ ചിത്രമാണ് ഇത്. ഈ ലോകേഷ് കനകരാജ് ചിത്രത്തിലെ അഭിനയത്തിന് 5 കോടിയോളം രൂപ പ്രതിഫലം അര്‍ജുന്‍ വാഗ്ദാനം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
ലോകേഷ് കനകരാജും വിജയിയും ആദ്യമായി ഒന്നിച്ച ചിത്രം 'മാസ്റ്റര്‍' ആയിരുന്നു. 'മാസ്റ്റര്‍' വിജയിയുടെയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. എന്നാല്‍ 'ദളപതി 67' നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ഗലാട്ടയുടെ പരിപാടിയിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞത്.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ 'ദളപതി 67'ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
