ആരോഗ്യ പ്രവർത്തനങ്ങൾക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടൻ സംഭാവന നൽകിയത്.

ഹോളിവുഡില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍. രണ്ടാമത് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അർണോൾഡ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. അർണോൾഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലായിരുന്നു താരം തന്റെ ആരോ​ഗ്യത്തെ പറ്റി ആരാധകരെ അറിയിച്ചത്. 2018ലും അതിനുമുമ്പ്​ 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്​നങ്ങൾക്ക്​ ചികിത്സ തേടുകയും ശസ്​ത്രക്രിയകൾക്ക്​ വിധേയനാവുകയും ചെയ്​തിരുന്നു. അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിക്കേണ്ടിയും വന്നിരുന്നു. 

View post on Instagram

ലോകത്തെ സിനിമാ പ്രേമികൾ അദ്ദേഹത്തി​ന്റെ പോസ്​റ്റിൽ സ്​നേഹം അറിയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. 'അദ്ദേഹം ഞങ്ങൾക്ക്​ റോബോട്ട്​ മനുഷ്യനാണ്​, പക്ഷേ ജീവിതത്തിൽ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. അതുകൊണ്ട്​ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കൂ...' എന്നാണ് ഒരു ആരാധകൻ പറയുന്നത്​. ആശുപത്രിയിൽ നിന്നുള്ള താരത്തിന്റെ ചിത്രത്തോടു കൂടിയ കുറിപ്പ്​ വൈറലാവുകയാണ്​ ഇപ്പോൾ.

കൊവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അർണോൾഡ് നേരത്തെ സഹായമെത്തിച്ചിരുന്നു. ആരോഗ്യ പ്രവർത്തനങ്ങൾക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടൻ സംഭാവന നൽകിയത്. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന ആളാണ് അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍.