അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബെല്‍ബോട്ടത്തിന്റെ റിലീസ് കൊവിഡ് രണ്ടാം തരംഗം മൂലം മാറ്റിവെച്ചു.

ബോളിവുഡിന്റെ പ്രിയ താരമാണ് അക്ഷയ് കുമാർ. കഴിഞ്ഞ മാസം താരം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ മറ്റൊരു വിവരം അറിയിച്ചിരിക്കുകയാണ്. 

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്. ജൂലൈ 27ന് നടന്ന സ്‌കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ അക്ഷയ് വീഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു. 

അതേസമയം, അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബെല്‍ബോട്ടത്തിന്റെ റിലീസ് കൊവിഡ് രണ്ടാം തരംഗം മൂലം മാറ്റിവെച്ചു. ജൂലൈ 27നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവന്‍ശിയിലും അക്ഷയ് കുമാറാണ് നായകന്‍. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona