Asianet News MalayalamAsianet News Malayalam

അഞ്ച് ഭാഷകൾ, മലയാളി ശബ്ദമാകാൻ രാഹുൽ നമ്പ്യാർ; 'പുഷ്പ'യിലെ ആദ്യ സിംഗിൾ അനൗൺസ്‌മെന്റ്

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

artist allu arjun movie pushpa first single announcement
Author
Bengaluru, First Published Aug 3, 2021, 8:40 AM IST

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾ ശ്രദ്ധനേടാറുമുണ്ട്. ടീസറിന് ലഭിച്ച റെക്കോർഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് ടീസർ തകര്‍ത്തത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ്‌ സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.

അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ് ചെയ്യുക. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഈ വർഷം ഓ​ഗസ്റ്റ് 13ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios