ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സാമൂഹ്യമാധ്യമങ്ങളില്‍ അനുശ്രീ പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

അനുശ്രീ തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി എന്ന ഗാനത്തിന്റെ വരികളാണ് അനുശ്രീ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും അനുശ്രീയുടെ ഫോട്ടോഷൂട്ട് ഹിറ്റായി മാറിയിരിക്കുന്നത്.

പ്രണവ് രാജ് ആണ് അനുശ്രീയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

അനുശ്രീയുടെ മേയ്‍ക്കപ്പ് സജിത്ത്- സുജിത്ത് സഹോദരൻമാരാണ്.