താര എന്ന പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ (Anusree). തന്റെ ഓരോ വിശേഷങ്ങളും അനുശ്രീ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ താൻ അഭിനയിക്കുന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

View post on Instagram

താര എന്ന പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് അനുശ്രീ. നിങ്ങള്‍ തനിച്ചല്ല എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് അനുശ്രീ. താരയിലെ കഥാപാത്രത്തിന്റെ മേയ്‍ക്കോവറിലാണ് ഫോട്ടോയില്‍ അനുശ്രീ ഉള്ളത്. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴില്‍ പ്രദര്‍ശനത്തിനെത്തിയ ത്രില്ലർ ചിത്രം 'തൊടുപ്പി'യിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ദെസ്വിൻ പ്രേം.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായിഅനുശ്രീയും 'ശിവ'യായി സനല്‍ അമനും വേഷമിടുന്നു. ബിനീഷ് പുതുപ്പണം ആണ് ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നത്. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ, സംഗീതം വിഷ്‍ണു വി ദിവാകരൻ. എഡിറ്റിംഗ് വിനയൻ എം ജെ, വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്. പിആർഒ പ്രതീഷ് ശേഖർ.