നടി അനുശ്രീക്ക് സഹോദരൻ അനൂപിനോടുള്ള സ്‍നേഹവും തിരിച്ചുള്ള കരുതലുമൊക്കെ ആരാധകര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടില്‍ പുഴയില്‍ തനിക്ക് സുരക്ഷയ്‍ക്കായി വന്ന സഹോദരനെ കുറിച്ച് അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെയും സഹോദരന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.  തന്റെ സഹോദരന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഭാര്യ ആതിരയെന്നാണ് അനുശ്രീ പറയുന്നത്.

അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങളുടെ രുക്കുവാണ്. അവര്‍ ഒന്നിച്ചിട്ട് ഇന്നേയ്‍ക്ക് മൂന്ന് വര്‍ഷം ആകുന്നു. എന്നും ഇതുപോലെ സ്‍നേഹിച്ചും സുഖ- ദുഖങ്ങള്‍ പങ്കുവെച്ചും ഒരായിരം ജന്മങ്ങള്‍ ഒന്നിച്ചുകഴിയാൻ അണ്ണനും രുക്കുവിനും കഴിയട്ടെയെന്നും അനുശ്രീ പറയുന്നു. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്‍ക്കും കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷവും നേരത്തെ അനുശ്രീ പങ്കുവെച്ചിരുന്നു. നാത്തൂൻ ഗര്‍ഭിണിയായാല്‍ ഗുണങ്ങള്‍ പലതാണെന്ന് പറഞ്ഞ് പലഹാരങ്ങളുടൊയൊക്കെ ഫോട്ടോ അനുശ്രീ പങ്കുവെച്ചിരുന്നു.