സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും ബാല പറഞ്ഞു.

രാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന അണ്ണാത്തെ. ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നടൻ ബാല. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും ബാല പറഞ്ഞു.

'ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്ക്നൗവിൽ', എന്നാണ് ബാല കുറിച്ചത്.

സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'പേട്ട'യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് 'അണ്ണാത്തെ'. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona