ഞാൻ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞാല്‍ ആര്‍ക്കും ഇങ്ങനെ സുഖമാകല്ലേയെന്ന് വാര്‍ത്ത കൊടുക്കുവോ ആവോയെന്നാണ് ഭാഗ്യലക്ഷ്‍മി ചോദിക്കുന്നത്.
ആരോഗ്യം വീണ്ടെടുത്തുവെന്ന് വ്യക്തമാക്കി ഭാഗ്യലക്ഷ്‍മി വീഡിയോ പങ്കുവെച്ചു. എല്ലാവരും ഒന്നു സൂക്ഷിച്ചോട്ടെ എന്ന് വിചാരിച്ചാണ് അസുഖവിവരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത് എന്നും ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി. ആരോഗ്യവിവരം തിരക്കിയ സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നു എന്നും ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി. എല്ലാവരും സുരക്ഷിതമായി ഇരിക്കണം എന്ന് പറഞ്ഞ് ആരോഗ്യവിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ അത് മോശമായി റിപ്പോര്‍ട്ട് ചെയ്‍ത ഓണ്‍ലൈൻ മാധ്യമങ്ങളെ ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്‍മി വിമര്‍ശിക്കുകയും ചെയ്‍തു.
ഭാഗ്യലക്ഷ്‍മിയുടെ വാക്കുകള്‍.
സത്യത്തില്‍ കേരളം മൊത്തം പനിച്ചുവിറയ്‍ക്കുന്നുവെന്ന വാര്‍ത്ത അല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ എനിക്ക് പനി വന്നപ്പോള്‍ താൻ അത് എല്ലാവരും ഒന്ന് സൂക്ഷിച്ചോട്ടെ എന്ന് ചിന്തിച്ചാണ് അങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. അതിനെ ഓണ്‍ലൈൻ മാധ്യമങ്ങള്‍ എടുത്തിട്ട് അയ്യോ ആര്‍ക്കും ഇങ്ങനെ ഒരു മഹാരോഗം വരല്ലേ എന്നൊക്കെ പറഞ്ഞ് വാര്‍ത്തയാക്കി. എന്നാലും എന്റെ ഓണ്‍ലൈന്‍ മാധ്യമങ്ങളേ എന്തായാലും തള്ളുന്നത് ഒരു മയത്തിലൊക്കെ തള്ളണ്ടേ.
എനിക്ക് ഇപ്പോള്‍ അസുഖമൊന്നും ഇല്ല. മാറി. കുളിച്ചു. സുഖമായിരിക്കുന്നു. എന്തായാലും എന്റെ ആരോഗ്യ കാര്യത്തില്‍ തന്നേക്കാള്‍ അധികം എന്റെ സൗഹൃദങ്ങളേക്കാള്‍ അധികം ആകാംക്ഷ ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് ആണ് എന്ന് അറിഞ്ഞതില്‍ വളരയെധികം സന്തോഷം. ഞാൻ സത്യത്തില്‍ ഒരു അവബോധമുണ്ടായിക്കോട്ടേയെന്ന് വിചാരിച്ച് ഇട്ടതാണ്. അത് ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് ആഘോഷമാകുമെന്ന് താൻ ചിന്തിച്ചിട്ടില്ല.
എന്തായാലും ഞാൻ സുഖമായിരിക്കുന്നു. ഞാൻ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞാല്‍ ആര്‍ക്കും ഇങ്ങനെ സുഖമാകല്ലേയെന്ന് വാര്‍ത്ത കൊടുക്കുവോ ആവോ. എനിക്കറിയില്ല. പക്ഷേ നല്ല കോമഡി ആണ് എന്തായാലും നമ്മുടെ നാട്ടിലെ ഓണ്‍ലൈൻ മാധ്യമങ്ങളെ കൊണ്ട്. അപ്പോള്‍ എന്നെ വിളിച്ച് സംസാരിച്ച സുഹൃത്തുക്കളുണ്ട്, തനിക്ക് മെസേജ് അയച്ച കുറേ സുഹൃത്തുക്കളുണ്ട്. എല്ലാവരോടും ഞാൻ പറയുന്നു, സുഖമായിരിക്കുന്നു. ഒരു രണ്ട് ദിവസം വയ്യാതിരുന്നു. അത്രയേയുള്ളൂ. നല്ല ഭക്ഷണം കഴിക്കണം. നിറച്ച് വെള്ളം കുടിക്കണം. ശരിക്കും വിശ്രമം എടുക്കണം. ഇതൊക്കെ ശരിയായി ചെയ്‍തപ്പോള്‍ മൂന്ന് ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുത്തു. എല്ലാവര്‍ക്കും നന്ദി.
Read More: ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും

