ജയസൂര്യയുടെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുള്ളതാണ് സണ്ണി. രഞ്‍ജിത് ശങ്കര്‍ ആണ് സണ്ണി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നു. ജയസൂര്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തിലുള്ളത്.

താടി നീട്ടി വളര്‍ത്തി കണ്ണടവെച്ച് എന്തോ ആലോചിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് ജയസൂര്യയുടെ ഫസ്റ്റ് ലുക്ക്. സംഗീതജ്ഞനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പുണ്യാളൻ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ നായകനാക്കി രഞ്‍ജിത് ശങ്കര്‍ ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്. സിനോയ് ജോസഫാണ് ശബ്‍ദലേഖനം ചെയ്യുന്നത്.

പതിനെട്ട് വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെയാണ് ജയസൂര്യ നൂറാമത്തെ ചിത്രവുമായി എത്തുന്നത്.

ജയസൂര്യയുടെ 'സണ്ണി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.