മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൌണ്‍ കാലത്തെ ജയസൂര്യയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ജയസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തോക്കു ചൂണ്ടി നില്‍ക്കുന്ന ഫോട്ടോ. മര്യാദയ്‍ക്ക് ഗോ കൊറോണ ഗോ കൊറോണ എന്ന അടിക്കുറിപ്പും. കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ എന്ന് ഒരു ആരാധകൻ. ചിരിപ്പിക്കല്ലേയൊന്ന് മറ്റൊരാള്‍. നിങ്ങളെ മുംബൈ അധോലോകത്തേയ്‍ക്ക് ക്ഷണിക്കുന്നുവെന്ന് ഒരു ആരാധകൻ. തോക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് കള്ളനെന്ന് പറയരുത് എന്നും കമന്റ്.  ഒരു നാഷണല്‍ അവാര്‍ഡിന്റെ മണം വരുന്നുണ്ട് എന്നും കമന്റുണ്ട്.