ജയസൂര്യ സത്യൻ അന്തിക്കാടിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തിലെ ചര്‍ച്ച. സത്യൻ അന്തിക്കാട് മാത്രമല്ല അനൂപ് സത്യനും അഖില്‍ സത്യനും ഒപ്പമുണ്ട്. മിഥുൻ മാനുവലും ഉണ്ട്. ഇത് ഇപ്പോള്‍ എന്താണ് കഥ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാവരും ചിരിച്ചുകൊണ്ടാണ് ഫോട്ടോയിലുള്ളത്. പുതിയ സിനിമ ഏതെങ്കിലും ആണോ ഫോട്ടോയുടെ കാരണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മലയാളത്തിലെ ഏറ്റവും പ്രമുഖനായ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഒപ്പമാണ് ജയസൂര്യ ഫോട്ടോയിലുള്ളത്. മാത്രവുമല്ല സുരേഷ് ഗോപിയെ നായകനാക്കി ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ അനൂപ് സത്യനും ഒപ്പമുണ്ട്. പുതിയ സിനിമയെ കുറിച്ച് ആരാധകര്‍ ചോദിച്ചെങ്കിലേ അത്ഭുതമുള്ളൂ. അഖില്‍ സത്യനും മിഥുൻ മാനുവലും ഒപ്പമുണ്ട്. സത്യൻ അന്തിക്കാടിന്റെ ഏതെങ്കിലും പുതിയ സിനിമയുടെ ചര്‍ച്ചയാണോയെന്നാണ് ആരാധകര്‍ ജയസൂര്യയോട് ചോദിക്കുന്നത്. യുവതാരങ്ങളായ നിവിൻ, ഫഹദ്, ദുല്‍ഖര്‍ എന്നിവരൊക്കെ സത്യൻ അന്തിക്കാടിന്റെ സിനിമയില്‍ നായകരായി. ഇനിയിപ്പോള്‍ ജയസൂര്യ സത്യൻ അന്തിക്കാടിന്റെ സിനിമയില്‍ നായകനാകുന്നതിനായാണ് കാത്തിരിക്കുന്നത് എന്ന് വെങ്കിടേഷ് മുണ്ടൂര്‍ എന്നയാള്‍ ചോദിക്കുന്നു. ഇതില്‍ ആരുടെ സ്‍ക്രിപ്റ്റില്‍ ആരാണ് സംവിധാനം ചെയ്യുക എന്നുമാണ് രഞ്ജിത് ജയാനന്ദ് എന്ന പ്രേക്ഷകര്‍ ചോദിക്കുന്നു. എന്തായാലും സസ്‍പെൻസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതോ വെറുതെയുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നോയെന്നും ആരാധകര്‍ ചോദിക്കുന്നു.